എംപിമാരുടെ സസ്‌പെൻഷൻ; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

By Staff Reporter, Malabar News
rajyasabha
Rep. Image
Ajwa Travels

ന്യൂഡെൽഹി: എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്‌ധമാകും. കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ കഴിഞ്ഞ ദിവസം രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ എംപിമാർ സംയുക്‌തമായി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ മാപ്പ് പറയാതെ നടപടി പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണ്.

പ്രതികാര നടപടിയുടെ ഭാഗമായുള്ള സസ്‌പെൻഷനിൽ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് പ്രതിപക്ഷ എംപിമാരും ഉള്ളത്. ഇരു കൂട്ടരും വിട്ടുവീഴ്‌ചക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ പ്രശ്‌ന പരിഹാരം നീളുകയാണ്. അതേസമയം, ലോക്‌സഭയിൽ ഇന്ന് വിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച അനുവദിച്ചിട്ടുണ്ട്. ഇതിൽ പ്രതിപക്ഷം പങ്കെടുക്കും.

Read Also: പുൽവാമയിൽ സൈന്യം ഭീകരനെ വധിച്ചു; 4 ഭീകരർ കൂടി ഒളിച്ചിരിക്കുന്നതായി സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE