എങ്ങുമെത്താതെ സിലബസ്; പ്ളസ്‌ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും

By News Desk, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: വർഷാന്ത്യ പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാകാതെ ഫസ്‌റ്റ് ബെൽ ഓൺലൈൻ ക്ളാസുകൾ പ്രതിസന്ധിയിൽ. ഇതിനെ തുടർന്ന് പ്ളസ്‌ടുക്കാരുടെ ക്ളാസ് സമയം അരമണിക്കൂർ കൂടി വർധിപ്പിക്കാൻ ആലോചന. സയൻസ് വിഷയങ്ങളിലെ പാഠഭാഗങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ക്ളാസ് സമയം വർധിപ്പിക്കാൻ ആലോചിക്കുന്നത്.

നേരത്തെ അരമണിക്കൂർ കൂടുതൽ കണ്ടെത്തി ക്ളാസുകൾ പുനഃക്രമീകരിച്ചിരുന്നു. സപ്ളിമെന്ററി പരീക്ഷകൾ നടക്കുന്നതിനാൽ ക്ളാസ് തുടങ്ങുമെന്നതിനാലാണ് വീണ്ടും ക്ളാസ് സമയം കൂട്ടേണ്ടിവരുന്നത്. ഈ മാസം 18 മുതൽ പ്ളസ്‌ടു വിദ്യാർഥികളുടെ ഒന്നാം വർഷ സപ്ളിമെന്ററി പരീക്ഷകൾ നടക്കുന്നതിനാൽ രണ്ടാം വർഷ ക്ളാസുകൾ നടത്താൻ സാധിക്കില്ല. നിലവിൽ ഒരു കുട്ടിക്ക് പരമാവധി രണ്ടര മണിക്കൂർ ക്ളാസ് എന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സയൻസ് പഠിപ്പിച്ചു തീരാത്തതിനാൽ ജനുവരി ആദ്യവാരം മുതൽ 3 മണിക്കൂർ ക്ളാസ് നടപ്പിലാക്കിയേക്കും.

പത്താം ക്ളാസുകാർക്ക് ഈ മാസം 24 മുതൽ 27 വരെ ക്ളാസുകൾ ഇല്ല. അതുകൊണ്ട് ഇവർക്കും പുതുക്കിയ സമയക്രമം നൽകേണ്ടിവരും.

നേരത്തെ പറഞ്ഞതനുസരിച്ച് പത്താം ക്ളാസുകാരുടെ സിലബസ് ജനുവരി ആദ്യത്തോടെ തീർക്കേണ്ടതാണ്. നിലവിലെ സമയക്രമമനുസരിച്ച് ജനുവരി ആദ്യത്തോടെ പകുതിയോളം വിഷയങ്ങളുടെ ക്ളാസുകൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിയുക. പൊതുപരീക്ഷക്ക് ആവശ്യമായ പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി ക്ളാസുകൾ ക്രമീകരിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് സാധ്യത.

Read also: തൊണ്ടിമുതൽ വിഴുങ്ങി; ദൃക്‌സാക്ഷികൾ പിടികൂടി; സിനിമയല്ല, തമ്പാനൂരിലെ മോഷണകഥ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE