പയ്യന്നൂർ: കഥാകൃത്ത് ടി പത്മനാഭന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. നിലവിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസയിൽ കഴിയുകയായിരുന്നു.
Read also: പ്രതികരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ; ഖേദം പ്രകടിപ്പിച്ച് എംസി ജോസഫൈൻ