കഥാകാരൻ ടി പത്‌മനാഭൻ കോവിഡ്‌ മുക്‌തനായി; ആശുപത്രി വിട്ടു

By Staff Reporter, Malabar News
T Padmanabhan
Ajwa Travels

കണ്ണൂര്‍: പ്രമുഖ സാഹിത്യകാരൻ ടി പത്‌മനാഭൻ കോവിഡ്‌ രോഗമുക്‌തനായി ആശുപത്രി വിട്ടു. ന്യൂമോണിയ ബാധിച്ചതോടെ ജൂൺ 23നാണ്‌ ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. പ്രമേഹവും രക്‌തസമ്മർദവും ഉണ്ടായിരുന്ന ടി പത്‌മനാഭൻ 11 ദിവസത്തെ ചികിൽസയ്‌ക്ക് ശേഷമാണ് കോവിഡിനെ തോൽപ്പിച്ച് വീട്ടിലേക്ക്‌ മടങ്ങിയത്‌.

കോവിഡിനെ പോരാടി തോൽപ്പിക്കാൻ കരുത്തുപകർന്ന ആരോഗ്യപ്രവർത്തകർക്ക്‌ ‘കഥകളുടെ കുലപതി’ നന്ദി അറിയിച്ചു. ഇദ്ദേഹത്തിന്റെ സന്തതസഹചാരി രാമചന്ദ്രനും കോവിഡ്‌ ഭേദമായി.

മലയാളത്തിന്റെ പ്രിയ കഥാകാരന്റെ സുഖവിവരം തിരക്കി മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉൾപ്പടെയുള്ളവർ ചികിൽസയുടെ വിവിധ ഘട്ടങ്ങളിൽ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അതേസമയം രോഗം മാറിയെങ്കിലും ഇദ്ദേഹത്തിന് ഡോക്‌ടർമാർ രണ്ടാഴ്‌ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

Malabar News: കണ്ണൂരിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 10,67,543 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE