ന്യൂഡെൽഹി: ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്ന ടി-20 പരമ്പരയിൽ നിന്ന് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ പിൻമാറി. ടി-20 പരമ്പരക്ക് ശേഷം നടക്കുന്ന 2 മൽസര ടെസ്‌റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് വില്യംസണിന് വിശ്രമം അനുവദിച്ചത്. വില്യംസണിന്റെ അസാന്നിധ്യത്തിൽ, ഇന്ത്യക്കെതിരായ ആദ്യ ടി-20യിൽ പേസർ ടിം സൗത്തിയാകും കിവീസിനെ നയിക്കുക.
ടെസ്‌റ്റ് പരമ്പരക്കായി ജയ്‌പൂരിൽ പരിശീലനം ആരംഭിച്ച സംഘത്തിനൊപ്പം വില്യംസൺ ചേർന്നേക്കും. കാലിന് പരുക്കേറ്റതിനെ തുടർന്ന് ടി-20 ലോകകപ്പിൽ നിന്ന് പുറത്തായ ലോക്കി ഫെർഗൂസൻ ഇന്ത്യക്കെതിരായ പരമ്പരയിൽ മടങ്ങി എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. മെച്ചെൽ സാന്റ്നെർ, കെയ്ൽ ജെമിസൻ, ഡാർയിൽ മിച്ചൽ, ഗ്ളെൻ ഫിലിപ്‌സ് തുടങ്ങിയവർ ടി-20, ടെസ്‌റ്റ് പരമ്പരകളിൽ കളിച്ചേക്കും.
Read Also: ‘ആര്‍ച്ച’യായി കീര്‍ത്തി സുരേഷ്; ‘മരക്കാറി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്