പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്. സിനിമയിലെ ‘ആര്‍ച്ച’ എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവിട്ടത്. കീർത്തി സുരേഷാണ് ‘ആർച്ച’യായി എത്തുന്നത്.
പ്രിയദര്‍ശൻ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയില്‍ സുന്ദരിയും ധീരയുമായ ആര്‍ച്ചയെ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്നു. ചിത്രം ലോകമെമ്പാടും 2021 ഡിസംബര്‍ 2ന് പുറത്തുവരും’, പ്രിയദര്‍ശന്‍ ക്യാരക്‌ടർ പോസ്‌റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
അതേസമയം നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്‌ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സിജെ എന്നിവരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരുനാവകാരസുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Most Read: വണ്ണം കുറയ്‌ക്കണോ? ഡയറ്റില്‍ ഈ പാനീയങ്ങള്‍ ഉള്‍പ്പെടുത്താം