Tag: earthquake
മണിപ്പൂരിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി
ന്യൂഡെൽഹി: മണിപ്പൂരിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. മണിപ്പൂരിലെ മൊയ്‌റാങ്ങിന്റെ കിഴക്ക്-തെക്കുകിഴക്ക് ഇന്നലെ രാത്രി 11.42 ആണ് ഭൂചലനം ഉണ്ടായത്....
ഇറാനിൽ ഭൂകമ്പം; യുഎഇയിൽ തുടർചലനം, മലയാളികളുടെ താമസസ്‌ഥലങ്ങളും കുലുങ്ങി
ദുബായ്: ഇറാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ യുഎഇയും കുലുങ്ങി. മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും പ്രകമ്പനമുണ്ടായി. ആറ് സെക്കൻഡോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. ഇതുവരെ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
ഇന്ന് രാവിലെയാണ് ഇറാനിൽ ഭൂചലനം ഉണ്ടായത്....
ശക്‌തമായ ഭൂചലനം; രാജ്യത്ത് ഡെൽഹി, നോയിഡ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ
ന്യൂഡെൽഹി: രാജ്യത്ത് ഡെൽഹി, നോയിഡ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ശക്‌തമായ ഭൂചലനം രേഖപ്പെടുത്തി. അഫ്‌ഗാനിസ്‌ഥാനിൽ ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിന് പിന്നാലെയാണ് ഇവിടങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്‌ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...
തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം; ആളപായമില്ല
ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കർണാടകയിലെ ചിക്‌ബല്ലാപൂരിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. എവിടെയും ആളപായം റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും കർണാടകയിലെ...
ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം
ന്യൂഡെൽഹി: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം. വെള്ളിയാഴ്‌ച പുലർച്ചെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കു കിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ബംഗ്ളാദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം...
കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം
പാല: കോട്ടയം ജില്ലയിലെ പാലായിൽ ഭൂചലനം. പാലായിലെ ഇടമറ്റം, ഭരണങ്ങാനം, പനയ്‌ക്കപ്പാലം എന്നിവിടങ്ങളിൽ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഉച്ചയ്‌ക്ക് 12 മണിയോടെ ഭൂമിക്കടിയിൽ നിന്ന് മുഴക്കം...
ദുബായിലും ഷാർജയിലും ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
ദുബായ്: യുഎയിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ നേരിയ അനുരണനങ്ങളാണ് ഷാർജയിലും ദുബായിലും രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. വൈകിട്ട് നാല് മണിയോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
തെക്കൻ ഇറാനിൽ വൈകിട്ട് 4.07ന് റിക്‌ടർ...
ആൻഡമാൻ നിക്കോബാർ ദ്വീപിൽ വീണ്ടും ഭൂചലനം
പോർട്ട് ബ്‌ളെയർ: ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്‌ളെയറിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച പുലർച്ച 5.28നാണ് അനുഭവപ്പെട്ടത്. പോർട്ട് ബ്‌ളെയറിന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ...




































