പാല: കോട്ടയം ജില്ലയിലെ പാലായിൽ ഭൂചലനം. പാലായിലെ ഇടമറ്റം, ഭരണങ്ങാനം, പനയ്‌ക്കപ്പാലം എന്നിവിടങ്ങളിൽ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഉച്ചയ്‌ക്ക് 12 മണിയോടെ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസർ അറിയിച്ചു.
നാശ നഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. എന്നാൽ സ്‌ഥല നിവാസികൾ പരിഭ്രാന്തരായി. പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി.
Read Also: കെപിസിസി പുനഃസംഘടന; സോണിയയെ അതൃപ്‌തി അറിയിച്ച് ഉമ്മൻ ചാണ്ടി