Sat, Apr 25, 2026
30 C
Dubai
Home Tags Israel- Iran Tension

Tag: Israel- Iran Tension

‘ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ രാജ്യം വിടണം’; നിർദ്ദേശിച്ച് എംബസി

ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ്. എമ്പസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ എംബസി നിർദ്ദേശിച്ച വഴികളിലൂടെയോ ഇറാൻ വിടാനാണ് നിർദ്ദേശം. ഇന്ത്യൻ എംബസി പങ്കുവെച്ച പോസ്‌റ്റിലാണ് പൗരൻമാർക്ക് നിർദ്ദേശം...

യുഎസ്-ഇറാൻ വെടിനിർത്തലിന് പിന്തുണ; ലബനൻ ഉൾപ്പെടില്ലെന്ന് നെതന്യാഹു

ടെൽ അവീവ്: ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്‌ചത്തേക്ക് നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ്റ് ട്രംപിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, കരാറിൽ ലബനൻ ഉൾപ്പെടില്ലെന്നും നെതന്യാഹു വ്യക്‌തമാക്കി. യുഎസ്-ഇറാൻ വെടിനിർത്തൽ...

താൽക്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ, ഹോർമുസ് തുറക്കും

വാഷിങ്ടൻ: ആറാഴ്‌ചയോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ പശ്‌ചിമേഷ്യയിൽ ഒടുവിൽ സമാധാനം പുലരുന്നു. ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്‌തമാക്കി. ഇറാനുമേലുള്ള...

‘യുഎസുമായി ഇനി ചർച്ചയില്ല’; ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ

ടെഹ്‌റാൻ: ട്രംപിന്റെ ഭീഷണികൾ തള്ളി ഇറാൻ. നേരിട്ടോ അല്ലാതെയോ മധ്യസ്‌ഥർ മുഖേനെയോ ഇനി യുഎസുമായി ചർച്ച വേണ്ടെന്നാണ് ഇറാന്റെ നിലപാട്. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നുള്ള ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് ചർച്ചകൾക്കുള്ള എല്ലാ...

ടെഹ്റാനിൽ സ്‌ഫോടനം; ആകാശത്ത് യുദ്ധവിമാനം, പശ്‌ചിമേഷ്യയിൽ വീണ്ടും ആശങ്ക

വാഷിങ്ടൻ: ഇറാന്റെ തലസ്‌ഥാനമായ ടെഹ്റാനിൽ വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി വിവരം. യുദ്ധ വിമാനങ്ങൾ ടെഹ്‌റാന്റെ ആകാശത്ത് പറക്കുന്നതായായും റിപ്പോർട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ, ഇറാനിൽ നടക്കുന്ന ആക്രമണങ്ങൾ ലോക...

‘ട്രെയിൻ യാത്ര ഒഴിവാക്കണം’; ഇറാനികൾക്ക് നിർദ്ദേശവുമായി ഇസ്രയേൽ

വാഷിങ്ടൻ: യുഎസ് മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളിയതിന് പിന്നാലെ, ഇറാനെതിരെ പുതിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ പദ്ധതിയിടുന്നതായി സൂചന. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന യുഎസ് പ്രസിഡണ്ട്...

യുഎസിന്റെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ

ടെഹ്‌റാൻ: ട്രംപിന്റെ ഭീഷണി നിലനിൽക്കെ, യുഎസ് മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ. താൽക്കാലിക വെടിനിർത്തലല്ല, തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം എന്നാണ് ഇറാന്റെ ആവശ്യം. താൽക്കാലിക വെടിനിർത്തൽ...

‘ആക്രമണം ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്ക്’; ഹോർമുസ് തുറക്കാൻ ഇറാന് സമ്മർദ്ദവുമായി ട്രംപ്

വാഷിങ്ടൻ: ആറാം ആഴ്‌ചയിലേക്ക് കടന്ന ഇസ്രയേൽ-യുഎസ്-ഇറാൻ യുദ്ധം ശമനമില്ലാതെ തുടരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. കേരളത്തിൽ ഉൾപ്പടെ പാചക-വാതക സിലിണ്ടറുകൾ...
- Advertisement -