Tag: Kerala Assembly Election 2026
നാമനിർദേശ പത്രികാ സമർപ്പണം കഴിഞ്ഞു; ഇനി പ്രചാരണ ചൂടിലേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. നാളെയാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നാണ്. അതോടെ...
‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്; എനിക്ക് സംസ്‌കാരം കൂടിയുണ്ട്’
പാലക്കാട്: കോമഡി താരത്തെ സ്‌ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമെന്ന സിപിഎം നേതാവ് ടിഎം തോമസ് ഐസക്കിന്റെ വിമർശനത്തിന് മറുപടിയായി പാലക്കാട്ടെ കോൺഗ്രസ് സ്‌ഥാനാർഥി രമേഷ് പിഷാരടി. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ പിഷാരടി,...
നാമനിർദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം; സൂക്ഷ്‌മ പരിശോധന നാളെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സ്‌ഥാനാർഥികളിൽ അധികപേരും കഴിഞ്ഞ ദിവസങ്ങളിൽ പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ളവർ ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പിൽ ഇന്ന് പത്രിക സമർപ്പിക്കും.
നാളെയാണ് സൂക്ഷ്‌മ പരിശോധന....
‘സഹയാത്രികരെ ചേർത്തുപിടിക്കുന്നില്ല’; മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിൽ
കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്‌ലിം ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. കൊടുവള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി റസാഖ് മൽസരിക്കുമെന്ന...
പ്രചാരണം; ദേശീയ നേതാക്കൾ കേരളത്തിലേക്ക്, രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട്
കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട് പ്രചാരണ റാലിയിൽ പങ്കെടുക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി ബുധനാഴ്‌ച കോഴിക്കോട് കടപ്പുറത്ത്...
തിരുവനന്തപുരത്ത് എൽഡിഎഫ് സ്വതന്ത്രനായി സുധീർ കരമന; കൃഷ്‌ണകുമാറിന് സീറ്റില്ല
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായി നടൻ സുധീർ കരമന മൽസരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആന്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സുധീർ...
നിയമസഭാ തിരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം തിങ്കളാഴ്‌ച അവസാനിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്‌ച അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, മിന്നൽവേഗത്തിൽ ആദ്യഘട്ട പട്ടികയിറക്കിയ എൽഡിഎഫും എൻഡിഎയും ഇപ്പോഴും മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വൈകിത്തുടങ്ങിയ യുഡിഎഫ് ആകട്ടെ...
ബിഎസ്. അനൂപും ആർഎസ്. അരുൺ രാജും യുഡിഎഫ് വിട്ടു; ബിജെപിയിൽ മൽസരിക്കും
തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്നു ബിഎസ്. അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്‌ഥാനാർഥിയാകുമെന്നാണ് വിവരം.
ചിറയിൻകീഴിൽ ഇത്തവണ രമ്യ ഹരിദാസാണ് യുഡിഎഫ് സ്‌ഥാനാർഥി. സീറ്റ് കിട്ടാത്തതിലെ അതൃപ്‌തിയാണ് പാർട്ടി...





































