Tag: Malabar News
മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നടുവണ്ണൂർ വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബിയാണ് (43) മരിച്ചത്. ഞായറാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അപകടം.
സിബിക്കൊപ്പം ഉണ്ടായിരുന്ന...
ഡോക്‌ടർമാരില്ല; പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി
കാസർഗോഡ്: ഡോക്‌ടർമാർ ഇല്ലാത്തതിനെ തുടർന്ന് കാസർഗോഡ് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ഇന്നുമുതൽ ആശുപത്രിയിൽ ഡോക്‌ടർമാരുടെ സേവനം ലഭിക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്‌ടർമാരും പിജി പരീക്ഷ എഴുതാനുള്ള...
നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒരുമരണം
പാലക്കാട്: നെൻമാറ പോത്തുണ്ടി ഡാമിന് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചത്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
നെല്ലിയാമ്പതിയിൽ...
പ്രിയദർശിനി ബസിൽ മോഷണം; അതിഥി തൊഴിലാളിയുടെ 15,000 രൂപ കവർന്നു
കോഴിക്കോട്: പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ 15,000 രൂപ മോഷണം പോയതായാണ് വിവരം. കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസിൽ വലിയ രീതിയിൽ തിരക്കുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.
ഇന്ന് വൈകീട്ട്...
കോഴിക്കോട്ട് മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു; ഒരാൾ ചികിൽസയിൽ
കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന ഭൂഗർഭ മാലിന്യ ടാങ്കിൽ ജോലിക്കായി ഇറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മുട്ടോളിയിലാണ് സംഭവം. പാലത്ത് പുതുക്കുടിയിൽ സിറാജാണ് (40) മരിച്ചത്.
മുട്ടോളി പയിമ്പ്ര റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനാണ് മാലിന്യ...
കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; റോഡിൽ തലയിടിച്ച് വീണയാൾ മരിച്ചു
മലപ്പുറം: മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിലും അടിപിടിയിലുംപെട്ട് റോഡിൽ തലയിടിച്ചു വീണയാൾ മരിച്ചു. മലപ്പുറം മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ (52) ആണ് മരിച്ചത്. സംഭവത്തിൽ കുന്നത്തുപറമ്പ് സ്വദേശി ലത്തീഫ് എന്നയാളെ...
കല്ലാച്ചി വിഷ്‌ണുമംഗലം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കല്ലാച്ചി വിഷ്‌ണുമംഗലം പുഴയിൽ ബണ്ടിന് സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിന് സമീപം ഇടിക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്‌ജിത്തിന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. പുലർച്ചെ കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ്...
കാസർഗോഡ് റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം
കാസർഗോഡ്: ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. കാസർഗോഡ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. പ്ളസ് വൺ വിദ്യാർഥിയായ സൽമാനുൽ ഫാരിസിനാണ്...





































