Tue, Jan 27, 2026
18 C
Dubai
Home Tags News From Malabar

Tag: News From Malabar

പാലക്കാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു

പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം അതിദാരുണമായ സംഭവം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്‌മിനി എന്നിവരാണ് മരിച്ചത്. അതേസമയം,...

ചാത്തൻ സേവയുടെ മറവിൽ പീഡനം; കണ്ണൂരിൽ വ്യാജ സിദ്ധൻ അറസ്‌റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ ചാത്തൻ സേവയുടെ മറവിൽ 16-കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്‌റ്റിൽ. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താനെയാണ്(44) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വെച്ച് നിരവധി...

താമരശേരിയിൽ ലഹരിസംഘത്തിന്റെ ആക്രമണം; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ താമരശേരി അമ്പലമുക്കിൽ പോലീസുകാരെ ലഹരിസംഘം ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. താമരശേരി കിടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കെകെ ദിപീഷ് (30), താമരശേരി തച്ചംപൊയിൽ ഇരട്ടക്കുളങ്ങര വീട്ടിൽ റജീന(40) എന്നിവരാണ് പിടിയിലായത്. പോലീസുകാരെ...

ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരുമകൻ; പിന്നാലെ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

മലപ്പുറം: എടക്കരയിൽ ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. വള്ളിക്കാട് സ്വദേശി മനോജാണ് വഴിക്കടവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. വഴിക്കടവ് പഞ്ചായത്തിലെ മരുത അനടിയിൽ പ്രഭാകരനെയാണ് പ്രതി കൊലപ്പെടുത്തിയത്....

എസ്‌ഐയെ ആക്രമിച്ച സംഭവം; മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ

കാസർഗോഡ്: മഞ്ചേശ്വരത്ത് പോലീസ് സബ് ഇൻസ്‌പെക്‌ടറെ ആക്രമിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. മഞ്ചേശ്വരം സബ് ഇൻസ്‌പെക്‌ടർ പി അനൂപിനെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്. കാസർഗോഡ് ജില്ലാ പഞ്ചായത്ത്...

പന്തീരാങ്കാവ് പാലാഴിയിൽ നഴ്‌സിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ പന്തീരാങ്കാവ് പാലാഴിയിൽ നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശിയായ സഹല ബാനുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. കോഴിക്കോട്...

താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: താമരശേരി ചുരം ഒന്നാം വളവിന് താഴെ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്‌നിശമന സേനയെത്തി...

കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാർഥിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്‌ഐ രജിത്ത്...
- Advertisement -