ചാത്തൻ സേവയുടെ മറവിൽ പീഡനം; കണ്ണൂരിൽ വ്യാജ സിദ്ധൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
rape case; Fake Sidhan arrested in Kannur
Representational Image
Ajwa Travels

കണ്ണൂർ: കൂത്തുപറമ്പിൽ ചാത്തൻ സേവയുടെ മറവിൽ 16-കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്‌റ്റിൽ. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താനെയാണ്(44) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വെച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്‌റ്റ്.

ചാത്തൻസേവ നടത്തി ആളുകളെ വശീകരിക്കുന്നതായി സിദ്ധനെതിരെ ആരോപണം ഉയർന്നിരുന്നു. നേരത്തെ ഈ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേന്ദ്രത്തിലെത്തി ഇയാളെ കസ്‌റ്റഡിയിൽ എടുക്കുകയും താക്കീത് ചെയ്‌ത്‌ വിട്ടയക്കുകയും ചെയ്‌തിരുന്നു. ഒമ്പതാം ക്ളാസ് വിദ്യാർഥിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് സിദ്ധനെ ചോദ്യം ചെയ്യാനായി അന്ന് പോലീസ് പിടികൂടിയത്.

രേഖാമൂലം പരാതി നൽകാൻ പെൺകുട്ടി വിസമ്മതിച്ചതിനാലാണ് നടപടി വൈകിയത്. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം ഉൾപ്പടെ പോലീസിനോട് പറഞ്ഞത്. തുടർന്ന്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ വ്യാജ സിദ്ധനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Most Read| ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE