തമിഴ്, കന്നഡ, ഇംഗ്ളീഷ്; വിവിധ ഭാഷകളിൽ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ എംഎൽഎമാർ

By Desk Reporter, Malabar News
എ രാജ, എകെഎം അഷ്‌റഫ്, മാത്യു കുഴല്‍നാടന്‍
Ajwa Travels

തിരുവനന്തപുരം: 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുകയാണ്. മൂന്ന് നിയമസഭാ സമാജികര്‍ സത്യപ്രതിജ്‌ഞയിൽ വ്യത്യസ്‌തത പുലര്‍ത്തി. ദേവികുളം എംഎല്‍എ എ രാജ തമിഴിലാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് കന്നഡയിലും മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഇംഗ്ളീഷിലുമാണ് സത്യവാചകം ചൊല്ലിയത്.

അക്ഷരമാല ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുക്കുന്നത്. 53 അംഗങ്ങള്‍ പുതുമുഖങ്ങളാണ്. കോവിഡ് ബാധയും ക്വാറന്റെയ്നും കാരണം ചില അംഗങ്ങള്‍ക്ക് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യാനാവില്ല. കെ ബാബു, എ വിന്‍സെന്റ്, എ അബ്‌ദുറഹ്‌മാൻ എന്നിവര്‍ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്‌ഞ പിന്നീട് നടക്കും.

15ആം നിയമസഭയുടെ ആദ്യദിനമായ ഇന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്‌ഞ മാത്രമാണ് നടക്കുക. നാളെയാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്. എംബി രാജേഷിനെയാണ് എൽഡിഎഫ് സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ നിർത്തുന്നത്. യുഡിഎഫും മൽസരിക്കുന്നുണ്ട്. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥാണ് യുഡിഎഫിന്റെ സ്‌പീക്കർ സ്‌ഥാനാർഥി.

Also Read:  നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കും; കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE