ഉൽസവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം; തമിഴ്‌നാട്ടിൽ വിലക്ക് ഒക്‌ടോബർ 31 വരെ

By Team Member, Malabar News
MK Stalin
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ
Ajwa Travels

ചെന്നൈ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ വിലക്കുകൾ നീട്ടി തമിഴ്‌നാട്. രോഗ വ്യാപന സാധ്യതയുള്ളതിനാൽ ആഘോഷങ്ങൾ വീട്ടിലിരുന്ന് മതിയെന്നാണ് സർക്കാർ വ്യക്‌തമാക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഒക്‌ടോബർ 31 വരെ ഉൽസവങ്ങളുടെയും, ആഘോഷങ്ങളുടെയും വിലക്ക് സർക്കാർ നീട്ടിയത്.

മത-സാംസ്‌കാരിക-രാഷ്‌ട്രീയ പരിപാടികൾ ഉൾപ്പടെയുള്ള പൊതു പരിപാടികൾക്കാണ് ഒക്‌ടോബർ 31 വരെ വിലക്ക് ഏർപ്പെടുത്തിയത്. കേരളത്തിൽ കോവിഡ് വ്യാപനം കുറയാതെ നിലനിൽക്കുന്നതും, നിപ വൈറസ് കണ്ടെത്തിയതുമാണ് ഇപ്പോൾ വിലക്കുകൾ നീട്ടാൻ കാരണമായത്.

സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ രാജ്യത്ത് കോവിഡിന്റെ മൂന്നാം വ്യാപനം ഉണ്ടാകുമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിലക്ക് നീട്ടിയതിന് ഇതും കാരണമാണ്. അതേസമയം കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് 1,596 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. നിലവിൽ 16,221 പേർ മാത്രമാണ് തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. കൂടാതെ 35,094 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

Read also: ഡിവൈഎസ്‌പി ഓഫിസിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE