മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു

By Staff Reporter, Malabar News
Two More Shutters Are Opened In Mullapperiyar Dam Due To Water Level Hike
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു. സെക്കന്റിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടു പോകുന്നത്. സ്‌പിൽവേയിൽ 30 സെന്റിമീറ്റർ ഉയർത്തിയ ഷട്ടറുകളിൽ ഒരെണ്ണം പത്തു സെൻറീമീറ്ററായി കുറക്കുകയും ചെയ്‌തിട്ടുണ്ട്‌. നിലവിലെ റൂൾ കർവ് അനുസരിച്ച് അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളം നാളെ മുതൽ സംഭരിക്കാം.

ഇതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് തമിഴ്‌നാട് ഇന്ന് മുതൽ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. നേരത്തെ ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുൻപേ തന്നെ സ്‌പിൽവേ ഷട്ടർ വഴി വെള്ളം തുറന്നു വിട്ടതിനെതിരെ തമിഴ്‌നാട്ടിൽ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. 2400.46 അടിയാണ് ഇടുക്കിയിൽ നിലവിലെ ജലനിരപ്പ്.

Read Also: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE