സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു

By Staff Reporter, Malabar News
film-awards-kerala-2020
Ajwa Travels

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ കേരള സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്‌തത്.

മികച്ച സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, മികച്ച സംവിധായകൻ സിദ്ധാർഥ ശിവ തുടങ്ങി 48 പേർ അവാർഡുകൾ ഏറ്റുവാങ്ങി.

മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞു. ബെസ്‌റ്റ് ആക്‌ടർ ആണ് താനെന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും ബെറ്റർ ആക്‌ടർ ആകാനാണ് ശ്രമമെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയതിന് അന്നാ ബെൻ ദൈവത്തോട് നന്ദി പറഞ്ഞു.

ചടങ്ങിൽ 2020ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്‌തകം മന്ത്രി പി രാജീവ്, കൃഷിമന്ത്രി പി പ്രസാദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്‌തു. ഇക്കൊല്ലത്തെ രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്‌റ്ററിന്റെ പ്രകാശനകർമ്മവും ചടങ്ങിൽ നടന്നു.

Read Also: ഗ്രൂപ്പ് യോഗം; ഏഴ് നേതാക്കൾക്ക് കെപിസിസിയുടെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE