ഗ്രൂപ്പ് യോഗം; ഏഴ് നേതാക്കൾക്ക് കെപിസിസിയുടെ നോട്ടീസ്

By News Desk, Malabar News
UDF march
Representational Image
Ajwa Travels

തിരുവനന്തപുരം: പാർട്ടിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഗ്രൂപ്പ് യോഗം ചേർന്ന 7 പേര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബ്‌ളോക്ക് സെക്രട്ടറിയുടെ വീട്ടിൽ ചേർന്ന ഗ്രൂപ്പ് യോഗത്തിന് നോട്ടീസ് നൽകിയ ഡിസിസി ജനറല്‍ സെക്രട്ടറിമാർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എംആര്‍ ബൈജു, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കും യോഗത്തില്‍ പങ്കെടുത്ത പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് മെമ്പർ പള്ളിച്ചല്‍ സതീശ്, ബ്‌ളോക്ക് സെക്രട്ടറിമാരായ പുന്നമൂട് ശിവകുമാര്‍, ഗോപകുമാര്‍, കണ്ടല അബുബക്കര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം മല്ലികാദാസ് എന്നിവര്‍ക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്‌ണന്റേതാണ് നടപടി. ഒരാഴ്‌ചയ്‌ക്കകം വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ മാസം 21നാണ് മൂക്കുന്നി മലയില്‍ ബ്‌ളോക്ക് സെക്രട്ടറി ഗോപകുമാറിന്റെ വീട്ടിൽ നേതാക്കൾ ഗ്രൂപ്പ് യോഗം ചേർന്നത്.

Also Read: ആർസിസിയിലെ രക്‌ത കോശങ്ങളുടെ വിലവർധന; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE