ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി ടിസിഎസ്

By Staff Reporter, Malabar News
tcs-brand-second-in-the-world
Ajwa Travels

മുംബൈ: ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട 2022 ഗ്ളോബൽ 500 റിപ്പോർട് അനുസരിച്ച് ലോകമെമ്പാടുമുള്ള ഐടി കമ്പനികളിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാൻഡായി ഇന്ത്യയുടെ ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസ്). ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഐടി സേവന ബ്രാൻഡായി ആക്‌സഞ്ചർ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടത്.

ആഗോളതലത്തിൽ അതിവേഗം വളരുന്ന ഐടി സേവന ബ്രാൻഡായ മറ്റൊരു ഇന്ത്യൻ കമ്പനി ഇൻഫോസിസ് പട്ടികയിൽ മൂന്നാം സ്‌ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 52 ശതമാനവും, 2020ന് ശേഷം 80 ശതമാനവും മൂല്യ വളർച്ച നേടിയ ഇൻഫോസിസിന്റെ ആകെ വിപണി മൂല്യം 12.8 ബില്യൺ ഡോളറാണ് നിലവിൽ.

ബ്രാൻഡ് ഫിനാൻസ് റിപ്പോർട് അനുസരിച്ച്, കഴിഞ്ഞ 12 മാസത്തിനിടെ ടിസിഎസിന്റെ മൂല്യം 1.844 ബില്യൺ ഡോളർ (12.5 ശതമാനം) വർധിച്ച് 16.786 ബില്യൺ ഡോളറിലെത്തി. കമ്പനിയുടെ സേവനങ്ങളിലും ജീവനക്കാരുടെ മികവിലും നടത്തിയ മികച്ച പ്രകടനവും, ഉപഭോക്‌തൃ ഇക്വിറ്റി, ശക്‌തമായ സാമ്പത്തിക അടിത്തറ എന്നിവയുമാണ് ഈ വളർച്ചയ്‌ക്ക് പിന്നിലെ ഘടകങ്ങൾ.

Read Also: ലോകായുക്‌ത ഓർഡിനൻസ്; വിഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE