പ്ളസ് ടു കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ഇന്നും ബഹിഷ്‌കരിക്കാൻ സാധ്യത

By Trainee Reporter, Malabar News
Plus Two Chemistry assessment
Representational Image
Ajwa Travels

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം അധ്യാപകർ ഇന്നും ബഹിഷ്‌കരിക്കാൻ സാധ്യത. പ്ളസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ അവ്യക്‌തത തുടരുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ അധ്യാപകർ മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിക്കുന്നത്.

ഉത്തരസൂചികയിലെ പാളിച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ച 12 അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, സ്‌കീം ഐസൊലേഷൻ അനുസരിച്ചു ഉത്തര സൂചക തയ്യാറാക്കിയ 12 അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് കടുത്ത പ്രതിഷേധമുണ്ട്.

ഇന്നത്തെ മൂല്യനിർണയ ക്യാമ്പും അധ്യാപകർ ബഹിഷ്‌കരിക്കാനാണ് സാധ്യത. തെറ്റായ ഉത്തര സൂചിക നൽകിയത് ചോദ്യകർത്താവ് ആണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. എന്നാൽ, സ്‌കീം ഐസൊലേഷൻ ചെയ്‌ത അധ്യാപകർ മാർക്ക് വാരിക്കോരി നൽകുന്ന വിധം ആണ് ഉത്തര സൂചിക ഉണ്ടാക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

പാലക്കാട് ചെർപ്പുളശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇതുവരെയും കെമിസ്ട്രി മൂല്യനിർണയം ആരംഭിക്കാനായില്ല. കോഴിക്കോടും ഉത്തരസൂചികയിൽ അപാകത ഉണ്ടെന്ന് ആരോപിച്ച് അധ്യാപകർ പ്രതിഷേധിക്കുകയാണ്. കെമിസ്ട്രി ഉത്തരപേപ്പറുകൾ മൂല്യനിർണയം ചെയ്യാൻ സജ്‌ജീകരിച്ച രണ്ട് ക്യാമ്പുകളിലും അധ്യാപകർ പ്രതിഷേധത്തിലാണ്.

Most Read: ജിഷ്‌ണുവിന്റെ ദുരൂഹമരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE