പ്ളസ് ടു മൂല്യനിർണയം ബഹിഷ്‌കരിച്ച് അധ്യാപകരുടെ പ്രതിഷേധം

By Trainee Reporter, Malabar News
Exams_Malabar News
Representational image
Ajwa Travels

പാലക്കാട്: പ്ളസ് ടു പരീക്ഷയുടെ മൂല്യനിർണയം ബഹിഷ്‌കരിച്ച് അധ്യാപകരുടെ പ്രതിഷേധം. ഉത്തരസൂചികയിൽ അപാകത ഉണ്ടെന്ന് ആരോപിച്ച് പാലക്കാട് ചെർപ്പുളശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലും കോഴിക്കോടുമാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിക്കുന്നത്. പ്ളസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം നിർത്തിവെച്ചാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്.

പാലക്കാട് ചെർപ്പുളശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇതുവരെയും കെമിസ്ട്രി മൂല്യനിർണയം ആരംഭിക്കാനായില്ല. കോഴിക്കോടും അധ്യാപകർ ഉത്തരസൂചികയിൽ അപാകത ഉണ്ടെന്ന് ആരോപിച്ച് അധ്യാപകർ പ്രതിഷേധിക്കുകയാണ്. കെമിസ്ട്രി ഉത്തരപേപ്പറുകൾ മൂല്യനിർണയം ചെയ്യാൻ സജ്‌ജീകരിച്ച രണ്ട് ക്യാമ്പുകളിലും അധ്യാപകർ പ്രതിഷേധത്തിലാണ്.

സംസ്‌ഥാനത്തെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകർ തയാറാക്കി ഹയർസെക്കണ്ടറി ജോ.ഡയറക്‌ടർക്ക് നൽകിയ ഉത്തരസൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. തയ്യാറാക്കിയത് ആരാണെന്ന് വ്യക്‌തമാക്കാത്ത ഉത്തരസൂചിക മൂല്യനിർണയത്തിന് നൽകിയെന്നും അധ്യാപകർ ആരോപിക്കുന്നു.

Most Read: ഇന്ധനവില വർധനവ്; കേരളത്തെ പ്രധാനമന്ത്രി വിമർശിച്ചത് ഖേദകരം- മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE