ഉത്തര സൂചിക പുതുക്കി; പ്ളസ് 2 കെമിസ്ട്രി മൂല്യനിർണയം ഇന്ന് മുതൽ

By Team Member, Malabar News
Plus 2 Chemistry Paper Valuation Will Start Today
Ajwa Travels

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചികയുടെ അടിസ്‌ഥാനത്തിൽ പ്ളസ് 2 കെമിസ്‌ട്രി പരീക്ഷയുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. ഇന്നത്തെ ആദ്യത്തെ സെഷനിൽ പുതുക്കിയ ഉത്തര സൂചിക പരിശോധിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്‌ധ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. ഈ സൂചികയിൽ കൂടുതൽ ഉത്തരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മൂല്യനിർണയം നടത്തിയ 28,000 ഉത്തരക്കടലാസുകൾ പുതിയ സൂചികയുടെ അടിസ്‌ഥാനത്തിൽ വീണ്ടും പരിശോധിക്കും.

ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നാണ് സംസ്‌ഥാനത്തെ എല്ലാ മൂല്യനിർണയ ക്യാംപിൽ നിന്നും ഉയർന്നു വന്ന പരാതി. തുടർന്ന് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചതോടെ 3 ദിവസം മൂല്യനിർണയം സ്‌തംഭിച്ചിരുന്നു. ഉത്തര സൂചികയിൽ അപാകത ഇല്ലെന്ന് സർക്കാർ ആവർത്തിച്ചെങ്കിലും അധ്യാപകർ പ്രതിഷേധം ശക്‌തമാക്കിയതോടെ ഉത്തര സൂചിക പുതുക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

Read also: ഷിഗെല്ല; ജാഗ്രതാ നടപടികള്‍ ശക്‌തമാക്കി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE