സാങ്കേതിക പിഴവ്; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പ് വീണ്ടും നടത്തും

By Staff Reporter, Malabar News
champions-league-draw-
Ajwa Travels

സ്വിറ്റ്സർലൻഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തുമെന്ന് അറിയിച്ച് യുവേഫ. നേരത്തെ നടത്തിയ നറുക്കെടുപ്പിൽ സാങ്കേതിക പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചു. മാഞ്ചസ്‌റ്റർ യുണൈറ്റഡ്-പിഎസ്‌ജി സ്വപ്‌ന പോരാട്ടം പ്രതീക്ഷിച്ച ആരാധകർക്ക് പുതിയ തീരുമാനം ഓർക്കാപ്പുറത്ത് ലഭിച്ച തിരിച്ചടിയായി.

നറുക്കെടുപ്പിനിടെ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ വെച്ചതാണ് പിഴവിന് കാരണമായത്. നറുക്കെടുപ്പ് ഇന്നുതന്നെ വീണ്ടും നടത്തും. മാഞ്ചസ്‌റ്റർ യുണൈറ്റഡിന് പിഎസ്‌ജിയെ എതിരാളിയായി ലഭിച്ചതും, അത്‌ലറ്റിക്കോ മാഡ്രിഡിന് ബയേൺ മ്യൂണിക്ക് എതിരാളിയായതും ഈ പിഴവ് കൊണ്ടാണെന്ന് യുവേഫ ചൂണ്ടിക്കാണിച്ചു.

Read Also: സ്‌ത്രീവിരുദ്ധ പരാമര്‍ശം; സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE