സ്‌ത്രീവിരുദ്ധ പരാമര്‍ശം; സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ ഗാന്ധി

By News Bureau, Malabar News
Sonia Gandhi-CBSE Controversy
Ajwa Travels

ന്യൂഡെൽഹി: പത്താം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സിബിഎസ്ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്‌ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികളോട് സിബിഎസ്ഇ മാപ്പ് പറയണമെന്നും സോണിയ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

‘നിരീക്ഷണം വിവരക്കേടാണ്, ഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവെക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയ്‌ക്കൊപ്പമാണ് ഞാൻ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തില്‍ ഇടപെടണം. ചോദ്യം പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണം’ സോണിയ വ്യക്‌തമാക്കി.

നേരത്തെ കടുത്ത സ്‌ത്രീ വിരുദ്ധത നിറഞ്ഞ, വിവാദമായ പത്താം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. പാർലമെന്റിൽ ഉൾപ്പടെ വിഷയം പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സാഹചര്യത്തിൽ ആയിരുന്നു സിബിഎസ്ഇയുടെ പിൻമാറ്റം.

ശനിയാഴ്‌ച നടത്തിയ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് ഖണ്ഡികയിൽ പറയുന്നത്. സ്‌ത്രീപുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു എന്നും എന്നാൽ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്‌ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നുമെല്ലാമാണ് ഖണ്ഡികയിൽ പറയുന്നത്.

Most Read: ‘വ്യാജ’ ഹിന്ദുക്കളും ‘ഒറിജിനൽ’ ഹിന്ദുകകളും തമ്മിലുള്ള ഏറ്റുമുട്ടലല്ല രാജ്യം ആവശ്യപ്പെടുന്നത്; എഎ റഹീം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE