തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിർദ്ദേശം

By Trainee Reporter, Malabar News
Thejaswani river over flow
Thejaswani River
Ajwa Travels

കാസർഗോഡ്: കനത്ത മഴയെ തുടർന്ന് തേജസ്വനി പുഴ കരകവിഞ്ഞ് ഒഴുകുന്നു. ചാനടുക്കം, കാക്കടവ്, പെരുമ്പട്ട, കയ്യൂർ, മുഴക്കോം, കൂക്കോട്, വെള്ളാട്ട്, കാര്യങ്കോട്, മയ്യിച്ച എന്നീ പ്രദേശങ്ങളിലാണ് പുഴ കരകവിഞ്ഞ് ഒഴുകുന്നത്. പ്രദേശത്ത് വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്‌. ഇതേതുടർന്ന് കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

പുഴ ഇനിയും കരകവിഞ്ഞാൽ കരകളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കേണ്ടി വരും. കഴിഞ്ഞ മൂന്ന് വർഷത്തെ മഴക്കാലത്ത് വെള്ളം കയറിയ പ്രദേശങ്ങളാണിത്. കയ്യൂർ ഭാഗങ്ങളിൽ വ്യാപക കൃഷി നാശവും റിപോർട് ചെയ്‌തിട്ടുണ്ട്‌. പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മലവെള്ളം പുഴയിലേക്ക് കുത്തിയൊലിക്കുകയാണ്. പുഴ ഇനിയും കരകവിഞ്ഞൊഴുകാൻ സാധ്യത ഉണ്ട്.  കരകളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE