കാസര്‍ഗോഡ്: മഞ്ചേശ്വരം മൊറത്തണയില്‍ പത്ത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സദാശിവ ഷെട്ടിയുടെ മകന് മോഷിദ് രാജാണ് മരണപ്പെട്ടത്.
അയല്‍ വീട്ടിലെ ടെറസിന് മുകളില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ടെറസില്‍നിന്ന് താഴേക്ക് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കള ഗവണ്മെന്റ് സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയാണ്. മാതാവ്- യശോദ.
Malabar News: കോഴിക്കോട് കൂട്ട ബലാൽസംഗം; ബാലാവകാശ കമ്മീഷന് കേസെടുത്തു