പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു

By Trainee Reporter, Malabar News
terror attack
Representational image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സ്‌പെഷ്യൽ പോലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് സംഭവം. എസ്‌പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾ റാഫിയ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലാണ്. വീട്ടിൽ അതിക്രമിച്ച്‌ കയറിയ ഭീകരവാദികൾ മൂവർക്കും നേരെ വെടിവെക്കുകയായിരുന്നു. ഫയാസ് സംഭവ സ്‌ഥലത്ത്‌ വെച്ചുതന്നെ മരിച്ചു. അതേസമയം, പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Read also: കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകൾ സംഭരിക്കാൻ രാജ്യത്തിന് കഴിയും; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE