വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു

By Trainee Reporter, Malabar News
kasargod news
Representational Image
Ajwa Travels

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. സിപിഎം നേതാവും വേലാശ്വരം സഫ്‌ദർ ക്ളബ് സെക്രട്ടറിയുമായ കെ സുരേഷിന്റെ ബൈക്കിനാണ് തീയിട്ടത്. സമീപത്ത് നിന്നായി പെട്രോൾ നിറച്ച കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി വീട്ടുകാർ ഉറങ്ങിയ സമയത്താണ് ബൈക്കിന് തീയിട്ടത്. തീ ഉയരുന്നത് കണ്ട സമീപ വാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ഉടനെ തന്നെ തീ അണക്കാനുള്ള ശ്രമം നടത്തിയതിനാൽ ബൈക്ക് പൂർണമായി കത്തി നശിച്ചിട്ടില്ല. ഹൊസ്‌ദുർഗ് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. രാഷ്‌ട്രീയ വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സുരേഷിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Also: ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE