ബിജെപി ഭംഗിയായി മുന്നൊരുക്കം നടത്തി, എല്ലാവിധ സംവിധാനങ്ങളും അവർ ഒരുക്കുന്നുണ്ട്; വിഡി സതീശൻ

By Desk Reporter, Malabar News
Vigilance investigation against VD Satheesan
Ajwa Travels

തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതും ആണ് പരാജയത്തിന് കാരണമെന്ന് സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതുമാണ് കേരളത്തിലെ പോലും പരാജയത്തിന് കാരണം എന്നാണ് വ്യക്‌തിപരമായ വിലയിരുത്തല്‍. അത് ഭരണകക്ഷിയായ ബിജെപി ഇന്ത്യയിലെ ഏതു രാഷ്‌ട്രീയ പാര്‍ട്ടിയേക്കാളും ഭംഗിയായി, കൃത്യമായിട്ട് ചെയ്യുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ ആവശ്യത്തിലധികം പണം ബിജെപി ചിലവഴിക്കുന്നുണ്ട്; വിഡി സതീശൻ പ്രതികരിച്ചു.

എല്ലാവിധ സംവിധാനങ്ങളും ബിജെപി ഒരുക്കുന്നുണ്ട്. അവർക്ക് ആകെയുള്ള അജണ്ട തിരഞ്ഞെടുപ്പ് മാത്രമാണ്. ഭരണത്തിലല്ല അവരുടെ ശ്രദ്ധ. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്തത് ഏതെന്ന് നോക്കി എല്ലാ നേതാക്കൻമാരും അവിടേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ ഏതു തിരഞ്ഞെടുപ്പായാലും ശ്രദ്ധിച്ച് കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോകണമെന്നാണ് വ്യക്‌തിപരമായ അഭിപ്രായമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

Most Read:  ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മൂത്തകുട്ടിയെ അമ്മയോടൊപ്പം വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE