വയനാട്: ജില്ലയിലെ അമ്പലവയൽ മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. യുവതിയെ കാണാതായതായി അറിയിച്ച് നേരത്തേ മേപ്പാടി സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതിയുടേതെന്ന് കരുതുന്ന ബാഗും കുളത്തിന് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുന്നത് വരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു.
Read Also: ഇറാഖിൽ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു