ഓണക്കിറ്റിന് എതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; മന്ത്രി ജിആർ അനിൽ

By Staff Reporter, Malabar News
onam-kit-gr-anil
Ajwa Travels

തിരുവനന്തപുരം: ഓണക്കിറ്റിന് എതിരെയുള്ള പ്രചാരണം അടിസ്‌ഥാന രഹിതമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കിറ്റിന് രാഷ്‌ട്രീയമില്ല. പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ് സർക്കാരിന് മുൻപിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നൽകിയ കത്തിന്റെ പേരിൽ ഉയർന്ന വിവാദത്തിലും അദ്ദേഹം പ്രതികരണം അറിയിച്ചു. ഓണക്കിറ്റിന് റേഷൻ കടകളിൽ വിതരണോൽഘാടനം നടത്തണമെന്ന് താൻ പറഞ്ഞിട്ടില്ല.

സുതാര്യത ഉറപ്പ് വരുത്താൻ വേണ്ടി നാട്ടിലെ പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. കിറ്റ് വിതരണം നടത്തുന്ന രീതിയെക്കുറിച്ചുള്ള കത്താണ് നൽകിയത്. വിതരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാത്രമാണ് കത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്നും, ചിലരുടെ ദുഷ്‌ടലാക്കാണ് ഇതിൽ അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെയാണ് സംസ്‌ഥാന വ്യാപകമായി കിറ്റ് വിതരണം ആരംഭിച്ചത്.

Read Also: നിയമസഭാ കയ്യാങ്കളി കേസ്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE