നഷ്‌ടപ്പെട്ടത് പകരം വെക്കാനില്ലാത്ത സഖാവിനെ;  സോണിയാ ഗാന്ധി

By Syndicated , Malabar News
Sonia-Gandhi-Ahmed-Patel_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  അഹമ്മദ് പട്ടേലിന്റെ മരണം പാര്‍ട്ടിക്ക് തീരാ നഷ്‌ടമാണെന്ന് സോണിയ ഗാന്ധി. തനിക്ക് നഷ്‌ടമായത് പകരം വെക്കാനില്ലാത്ത ഒരു സഖാവിനെയും സഹപ്രവര്‍ത്തകനെയും ആണെന്ന്  സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലെ അഭിപ്രായ വ്യത്യാസങ്ങളില്‍  സോണിയക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു അഹമ്മദ് പട്ടേല്‍.

‘പാര്‍ട്ടിക്ക് വേണ്ടി ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെയാണ് നഷ്‌ടപ്പെട്ടത്. ചെയ്യുന്ന ജോലിയില്‍ അദ്ദേഹം പുലര്‍ത്തുന്ന വിശ്വാസ്യതയും അര്‍പ്പണ ബോധവും പ്രതിജ്‌ഞാബദ്ധതയും, എപ്പോഴും സഹായിക്കാനുള്ള മനസും, അദ്ദേഹത്തിന്റെ മഹാമനസ്‌കതയും  തുടങ്ങിയവയെല്ലാം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന ഘടകമാണ്,’ സോണിയാ ഗാന്ധി എഴുതി.

അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിച്ച് ഒരു മാസത്തോളം ചികിൽസയിലായിരുന്ന അഹമ്മദ് പട്ടേല്‍ ബുധനാഴ്‌ച പുലര്‍ച്ചെ മേദാന്ത ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.  71 വയസായിരുന്നു.

Read also: അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE