അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

By Staff Reporter, Malabar News
malabarnews-ahammed-patel
Ajwa Travels

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയും ആയിരുന്ന അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. നീണ്ട കാലം പൊതു പ്രവർത്തനത്തിൽ സജീവമായിരുന്ന വ്യക്‌തിയാണ്‌ അദ്ദേഹം, ജനങ്ങളെ സേവിച്ചു. കോൺഗ്രസിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ മകൻ ഫൈസലുമായി സംസാരിച്ചു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗും അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സുഷ്‌മിത ദേവ്, രൺദീപ് സുർജേവാല തുടങ്ങിയവരും മരണത്തിൽ അനുശോചനം അറിയിച്ചു.

ഇന്ന് പുലർച്ചെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അഹമ്മദ് പട്ടേൽ അന്തരിച്ചത്. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. 2018 മുതൽ എഐസിസിയുടെ ട്രഷറർ സ്‌ഥാനം വഹിക്കുകയായിരുന്നു അദ്ദേഹം.

Read Also: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE