ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണം എന്നായിരുന്നു ആരിഫിന്റെ പരാമർശം.
എൽഡിഎഫ് സ്‌ഥാനാർഥി പ്രതിഭയുടെ പ്രചരണാർഥം കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് വിവാദ പരാമർശമുണ്ടായത്. പരിഹാസം മണ്ഡലത്തിൽ എൽഡിഎഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫ്.
സ്‌ഥാനാർഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരബ്‌ധം ചർച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് പരിപാടിയിൽ ചോദിച്ചു. ആരിഫിന്റെ പ്രസ്‌താവന സൈബറിടങ്ങളിൽ യുഡിഎഫ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വലിയ പ്രതിഷേധമാണ് പ്രസ്‌താവനക്ക് എതിരെ ഉയർന്ന് വരുന്നത്.
Read Also: സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണം; ആവര്‍ത്തിച്ച് മുല്ലപ്പള്ളി