തിരുവനന്തപുരം: മഞ്ചേശ്വരത്തെ എല്‍ഡിഎഫ് വോട്ടര്‍മാര്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന പ്രസ്‌താവനയിൽ ഉറച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണമെന്നും മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ദുര്‍ബലനാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ പിന്‍വലിച്ചില്ലെങ്കിലും യുഡിഎഫിന് വോട്ട് നല്‍കണമെന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി.
തന്നെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രതികരണങ്ങള്‍ താന്‍ പറഞ്ഞതിന്റെ അന്തഃസത്ത മനസിലാക്കാതെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡണ്ട് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മഞ്ചേശ്വരത്ത് ഒറ്റക്ക് കോണ്‍ഗ്രസിന് ബിജെപിയെ തോല്‍പിക്കാന്‍ സാധിക്കുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നും ഉമ്മന്‍ ചാണ്ടിയും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം തലശ്ശേരിയിലും ഗുരുവായൂരും ദേവികുളത്തും എന്‍ഡിഎ പത്രിക തള്ളിപ്പോയത് യാദൃശ്‌ചികമല്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി 82 മണ്ഡലങ്ങളില്‍ സിപിഐഎം എസ്‌ഡിപിഐയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ആരോപിച്ചു.
Read Also: മനസാക്ഷിക്ക് അല്ല; തലശ്ശേരിയിൽ ബിജെപി വോട്ട് നസീറിന് തന്നെയെന്ന് വി മുരളീധരൻ