മഞ്ചേരി: ശനിയാഴ്ച (നാളെ) എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഉൽഘാടനം ചെയ്യുന്ന യൂത്ത് സ്ക്വയറിൽ രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെ ജില്ലാ യൂത്ത് കൗണ്‍സില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലയിലെ 11 സോണുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും. യൂത്ത് സ്ക്വയര്‍ രാവിലെ ഒന്‍പതിനാണ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിർവഹിക്കുക. തുടർന്ന് ജില്ലാ യൂത്ത് കൗണ്‍സില്‍ ആരംഭിക്കും. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ കൗൺസിലിൽ പ്രഖ്യാപിക്കും.
ജില്ലയിലെ സുന്നി യുവജന പ്രസ്ഥാനത്തിന്റെ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്കുന്നതാവും യൂത്ത് സക്വയറെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. പ്രമുഖ പണ്ഡിതരും നേതാക്കളും ഉൽഘാടന ചടങ്ങിലും തുടർന്ന് നടക്കുന്ന കൗൺസിലിലും പങ്കെടുക്കും.
Related News: എസ്വൈഎസ് ജില്ലാ യൂത്ത് സ്ക്വയര്‍ ഉൽഘാടനം ശനിയാഴ്ച മഞ്ചേരിയില്‍