കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും

By Staff Reporter, Malabar News
malabarnews-kerala-Bank
Representational image
Ajwa Travels

തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും. ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്‌ഥാനാർഥികൾ വൻ വിജയം നേടിയിരുന്നു. അർബൻ ബാങ്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ ഭരണസമിതിയുടെ അദ്ധ്യക്ഷനായേക്കും.

എൽഡിഎഫ് പ്രതിനിധികളായി അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം. സത്യപാലന്‍ (ആലപ്പുഴ), കെജെ ഫിലിപ്പ് (കോട്ടയം), കെവി ശശി (ഇടുക്കി), എംകെ കണ്ണന്‍ (തൃശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെജി വൽസലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കോഴിക്കോട് ജില്ലയില്‍നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്‌പദാസ് (എറണാകുളം) എന്നീ മൂന്നു എൽഡിഎഫ് പ്രതിനിധികളെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

മലപ്പുറം ജില്ലയില്‍നിന്ന് മാത്രം കേരളാ ബാങ്ക് ഭരണസമിതിയിൽ പ്രതിനിധി ഉണ്ടാകില്ല. ജില്ലയിലെ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിച്ചിട്ടില്ല. അത് കൊണ്ടാണ് പ്രതിനിധി ഇല്ലാതാകുന്നത്. എന്നാൽ ഇന്നലെ നടന്ന വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കേരള ബാങ്ക് രൂപീകരണത്തിന് എതിരായ നിയമ പോരാട്ടം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Read Also: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വിവാദ വിഷയങ്ങൾ ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE