ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് ശക്തി പകരാന്‍ റഫാല്‍ യുദ്ധ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി. മൂന്ന് റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇവ എത്തിയതോടെ സ്ക്വാഡ്രോണിന്റെ ഭാഗമായ റഫാല്‍ വിമാനങ്ങളുടെ എണ്ണം 14 ആയി.
യുഎഇയില്‍ നിന്ന് ഇന്ധനം നിറച്ച ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് പറന്നത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എത്തിച്ചിരുന്നു. രണ്ടാം ബാച്ചിലെ മൂന്ന് യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ നവംബറിലും എത്തി. ഈ വര്‍ഷം ജനുവരിയിലാണ് മൂന്നാം ബാച്ചില്‍ മൂന്ന് വിമാനങ്ങള്‍ എത്തിയത്. ഈ മാസം അവസനം അഞ്ച് വിമാനങ്ങള്‍ കൂടി ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറും. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് 2016ല്‍ ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്.
Read Also: പശ്ചിമ ബംഗാൾ, അസം; രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്