ചണ്ഡീഗഡ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് വിമാനങ്ങള്‍ സേനക്ക് സമര്‍പ്പിക്കുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയും പങ്കെടുക്കും.
ജൂലൈ 29നാണ് ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. ആദ്യ ഘട്ടത്തില്‍ എത്തിയ 5 വിമാനങ്ങളില്‍, മൂന്നെണ്ണം ഒരു സീറ്റുള്ളതും രണ്ടെണ്ണം രണ്ട് സീറ്റുകളുള്ളതുമാണ്. ഇന്ത്യയില്‍ എത്തിച്ചേര്‍ന്നയുടന്‍ തന്നെ ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ പരിശീലനം ആരംഭിച്ചിരുന്നു.
ഫ്രാന്‍സിലെ ദയോ ഏവിയേഷനുമായ് ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന 36 റഫാല്‍ വിമാനങ്ങളില്‍ 5 എണ്ണമാണ് അംബാലയില്‍ എത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍.