‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ തമിഴിലേക്ക്; നായിക ഐശ്വര്യ രാജേഷെന്ന് റിപ്പോർട്

By Staff Reporter, Malabar News
aishwarya rajesh
Ajwa Travels

ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ജിയോ ബേബി ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിൽ ഐശ്വര്യ രാജേഷ് നായികയായി എത്തുന്നുവെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്.

മലയാളത്തിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നേരത്തെ തന്നെ ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. അതേസമയം ഐശ്വര്യ നായികയായി എത്തുമെന്നതിൽ ഇതുവരെയും ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.

കണ്ണനാണ് തമിഴിലും തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. ‘ജയംകൊണ്ടേന്‍’, ‘കണ്ടേന്‍ കാതലൈ’, ‘സേട്ടൈ’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത കണ്ണൻ ഒരേസമയം രണ്ട് ഭാഷകളിലും ചിത്രമൊരുക്കും. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ വളരെയധികം സ്വാധീനിച്ചെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകളുടെ ദുരവസ്‌ഥ ചൂണ്ടിക്കാട്ടിയ ചിത്രം ഏറെ ചിന്തിപ്പിച്ചെന്നും പറഞ്ഞു.

പിജി മുത്തയ്യയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. പട്ടുകോട്ടൈ പ്രഭാകർ സംഭാഷണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് താരങ്ങളെ പ്രഖ്യാപിച്ചാലുടൻ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Read Also: ഐഎസ്എല്ലിൽ ഇന്ന് ഈസ്‌റ്റ് ബംഗാളിന് എതിരാളി നോർത്ത് ഈസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE