മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരം

By Desk Reporter, Malabar News
Ajwa Travels

കോഴിക്കോട്: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കൽ റിപ്പോർട്. മുഖ്യമന്ത്രിയെ ഇന്നലെ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. പരിശോധനകളില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്‌ടർമാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിൽസയ്‌ക്ക് മേൽനോട്ടം വഹിക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചികിൽസക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും പരിശോധനയിൽ കോവിഡ് സ്‌ഥിരീകരിച്ചു. മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കും രോഗം ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്വാറന്റെയ്നിൽ കഴിയുകയാണ്. പോളിംഗ് ദിവസമാണ് മകൾ വീണ കോവിഡ് പോസിറ്റീവായത്. അന്ന് പിപിഇ കിറ്റ് ധരിച്ചാണ് അവർ വോട്ട് ചെയ്യാൻ എത്തിയത്.

Also Read:  മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE