മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കെ സുധാകരൻ

By Syndicated , Malabar News
k _sudhakaran
Ajwa Travels

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയോ എന്ന് സംശയമുണ്ടെന്നും ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു. മന്‍സൂറിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.

ഇന്നലെയാണ് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസികൂടിയായ രതീഷ് കൂലോത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ രതീഷ് ഒളിവില്‍ പോയിരുന്നു. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കാലിക്കുളമ്പ് എന്ന സ്‌ഥലത്ത് ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read also: ഹിന്ദു-മുസ്‌ലിം പ്രണയകഥ; സിനിമാ ഷൂട്ടിങ്ങ് തടഞ്ഞ് സംഘപരിവാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE