ചൂട് കുറയും; സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

By Trainee Reporter, Malabar News
Rain In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതുമൂലം ഈ മാസം പകൽ സമയങ്ങളിൽ പൊതുവെ സാധാരണയെക്കാൾ കുറവ് താപനില അനുഭവപ്പെടാനാണ് സാധ്യതയെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലീമീറ്ററാണ്. മാർച്ച് മാസത്തിൽ 45 ശതമാനം അധികം വേനൽ മഴ ലഭിച്ചിട്ടുണ്ട്. അതേസമയം, സംസ്‌ഥാനത്ത്‌ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. കേരളത്തിൽ മാത്രം അൾട്രാവയലറ്റ് ഇൻഡക്‌സ് 12 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ 12 മണി മുതൽ 2 മണി വരെ പുറത്തിറങ്ങരുതെന്നും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ല; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE