സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; കെ മുരളീധരൻ

By Staff Reporter, Malabar News
Muraleedharan
Ajwa Travels

കോഴിക്കോട്: സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ. നേമത്ത് യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും താനാണ് കോൺഗ്രസിന്റെ സ്‌ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാൽ തന്നെ വ്യക്‌തമാക്കിയ കാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു. സ്‌ഥാനാർഥി ആണെങ്കിൽ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്നും മുരളീധരൻ പറഞ്ഞു.

നേമത്ത് മുരളീധരൻ തന്നെ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതിന്റെ സൂചനയെന്നോണം കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിന്ന് മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥിയാണെന്ന് വ്യക്‌തമാക്കി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരുന്നു. എന്നാൽ മുരളിയുടെ സ്‌ഥാനാർഥിത്വം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും അന്തിമ സ്‌ഥാനാർഥി പട്ടിക പുറത്തുവിടുക.

Read Also: ന്യുമോണിയ; സ്‌ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE