വീട് തകർന്നുവീണു; കുടുംബാംഗങ്ങൾ രക്ഷപെട്ടത് തലനാരിഴക്ക്

By News Desk, Malabar News
The house collapsed; The family members escaped safely
Representational Image
Ajwa Travels

പാലായി: വീട്ടുകാർ ഉറങ്ങുന്നതിനിടെ വീടു തകർന്നു വീണു. കുടുംബാംഗങ്ങൾ പുറത്തേക്കോടിയതിനാൽ അപകടമൊഴിവായി. നീലേശ്വരം പാലായി വള്ളിക്കുന്നുമ്മൽ കെ രാമചന്ദ്രന്റെ വീടാണ് തകർന്നത്. രാമചന്ദ്രൻ, ഭാര്യ ഷീബ, മകൾ വൈഗ എന്നിവരാണ് വീട് തകരുന്ന ശബ്‌ദം കേട്ട് പുറത്തേക്കോടിയത്.

നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടിവി ശാന്ത, വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി, സ്‌ഥിരം സമിതി അധ്യക്ഷരായ കെപി രവീന്ദ്രൻ, ടിപി ലത, കൗൺസിലർമാരായ വിവി സതി, വിവി ശ്രീജ, പേരോൽ വില്ലേജ് ഓഫിസർ വൽസല എന്നിവർ സ്‌ഥലത്തെത്തി. ഡിവൈഎഫ്‌ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തകർന്ന വീട്ടിലെ ഫർണിച്ചറും ഓടും സാധനങ്ങളും മാറ്റി. 6 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.

Most Read: കാവ്യയെ ഒഴിവാക്കി, മഞ്‌ജു സാക്ഷി; അധിക കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE