ഉൽഘാടനം വിവാദമായി; കടയുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
found hanging
Ajwa Travels

പൊന്നാനി: ഉൽഘാടനം വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽസ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്‌തമല്ല.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കടയുടെ ഉൽഘാടനം നിർവഹിച്ചതോടെ വലിയ വിവാദമായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടമെത്തി കടയുടെ ഉൽഘാടനം നടത്തിയത് വൻ പ്രശ്‌നമായിരുന്നു. വ്‌ളോഗർ മല്ലു ട്രാവലർ ആണ് ഉൽഘാടനം നടത്തിയത്.

ഉൽഘാടന ദിവസം ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ വന്നേരി പോലീസ് കേസെടുക്കുകയും അനസിന്റെ വ്യാപാര പങ്കാളിയായ ഷമാസ് അടക്കം 15 പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. നിലവിൽ അനസിന്റെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

Most Read: മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത്‌ നാല് ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE