മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത്‌ നാല് ജില്ലകളിൽ ഓറഞ്ച് അലർട്

By Web Desk, Malabar News
Heavy Rain In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് തീവ്രമഴ സാധ്യത. വൈകിട്ടോടെ മലയോര പ്രദേശങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഇന്നും നാളെയും ശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊടും. പോണ്ടിച്ചേരിക്ക് സമീപത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

കാര്യമായ സ്വാധീനം കേരളത്തിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തലെങ്കിലും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ആന്ധ്രയുടെ തീരമേഖലയിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ക്യാംപുകൾ സജ്‌ജീകരിച്ചെന്നും സർക്കാർ അറിയിച്ചു.

Also Read: ആൺകുട്ടികളെ വെച്ച് ഹണി ട്രാപ്പ്; സംഘം പ്രവർത്തിക്കുന്നത് പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെ ഉൾപ്പെടുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE