കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ ഭാഗികമായി തുറക്കും

By Trainee Reporter, Malabar News
The Kottiyoor-Palchuram-Wayanad pass road will be partially opened from tomorrow
Ajwa Travels

വയനാട്: കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാത നാളെ മുതൽ തുറക്കും. പ്രളയത്തിൽ തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ അന്തിമഘട്ടത്തിലാണ്. നാളെ മുതൽ പാത ഭാഗികമായി തുറക്കാനാണ് തീരുമാനം. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടും. അതേസമയം, ചരക്കുവാഹനങ്ങൾക്ക് അനുമതിയില്ല.

ഡിസംബർ 26 മുതലാണ് അറ്റകുറ്റപണികൾക്കായി പാത അടച്ചത്. 69.1 ലക്ഷം രൂപയാണ് പാതയുടെ നിർമാണ പ്രവൃത്തികൾക്കായി സർക്കാർ അനുവദിച്ചത്. പാത അടച്ചിട്ടതോടെ നിടുംപൊയിൽ മാനന്തവാടി ചുരം പാത വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

അതേസമയം, അറ്റകുറ്റപണികൾ നടക്കുന്ന കൊട്ടിയൂർ-പാൽചുരം പാതയിൽ രാത്രികളിൽ ചെങ്കൽ വാഹനങ്ങൾ കടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ വാഹനങ്ങൾ കണ്ടെത്താൻ നടപടി ആരംഭിച്ചിട്ടുണ്ട്. കർശന നിരോധനം നിലനിൽക്കെ രാത്രികളിൽ പാതയിലൂടെ കടന്നുപോയ ചെങ്കൽ ലോറികളെപ്പറ്റി നാട്ടുകാരാണ് പരാതി നൽകിയത്.

Most Read: ‘നികത്താനാവാത്ത വിടവ്’; ലതാ മങ്കേഷ്‌കറെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE