‘ഇസാക്കിന്റെ ഇതിഹാസം’ മലയാളത്തിലെ ആദ്യ ഒടിടി സംരംഭമായ നീസ്ട്രീമില്‍

By Staff Reporter, Malabar News
MALABARNEWS-ISAK
Ajwa Travels

സിദ്ദിഖ് നായകനായ ‘ഇസഹാക്കിന്റെ ഇതിഹാസം’ മലയാളത്തിലെ ആദ്യ സ്ട്രീമിംഗ് പ്‌ളാറ്റ് ഫോമായ നീസ്ട്രീമിലൂടെ പ്രേക്ഷകരില്‍ എത്തി. ആര്‍.കെ അജയകുമാര്‍ സംവിധാനം ചെയ്‌ത ചിത്രം നിര്‍മ്മിച്ചത് ഉമാമഹേശ്വരി ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ്. യുഎസ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ജെകെഎച്ച് ഹോള്‍ഡിംഗ്സിന്റെ ഉടമസ്‌ഥതയില്‍ ഉള്ളതാണ് നീസ്ട്രീം.

ഒരു മലയോര ഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ഫാദര്‍ ഇസാക് ആയി എത്തുന്നത് സിദ്ദിഖാണ്. കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, സാജു നവോദയ, അശോകന്‍, ശ്രീജിത്ത് രവി, കോട്ടയം പ്രദീപ്, ഭഗത് മാനുവല്‍, നെല്‍സണ്‍, നസീര്‍ സംക്രാന്തി, അബു സലിം എന്നിവരാണ് മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നത്.

സുഭാഷ് കുട്ടിക്കലും, ആര്‍കെ അജയകുമാറും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതവും പശ്‌ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്‌ളേ സ്‌റ്റോർ, ആപ്പിള്‍ സ്‌റ്റോർ, റോകു ടിവി തുടങ്ങിയവയില്‍ നീസ്ട്രീം ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷം ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്‌ത്‌ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്നാണ് ചിത്രം മലയാളത്തിലെ ആദ്യ സ്ട്രീമിംഗ് പ്‌ളാറ്റ് ഫോമായ നീസ്ട്രീമിലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ തീരുമാനമായത്. നീസ്ട്രീമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ഇസാക്കിന്റെ ഇതിഹാസം’.

Read Also: മഹേഷ് ബാബുവിന്റെ നായികയായി കീര്‍ത്തി സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE