ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

By Staff Reporter, Malabar News
lockdown in delhi
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ രാജ്യ തലസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡെൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 1,600 ആയി കുറഞ്ഞിട്ടുണ്ട്.

എങ്കിലും നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ തുടരാനാണ് സർക്കാർ തീരുമാനം. കേസുകൾ ഇതേ രീതിയിൽ കുറയുകയാണെങ്കിൽ മെയ് 31 മുതൽ ലോക്ക്ഡൗൺ പിൻവലിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്‌ഥാനത്ത്‌ 18 മുതൽ 44 വരെയുള്ളവരുടെ വാക്‌സിനേഷൻ നിർത്തി വച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ള ആളുകൾക്കായി മാറ്റിവച്ച വാക്‌സിൻ സ്‌റ്റോക്ക് അവസാനിച്ചതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടുതൽ വാക്‌സിൻ ഉടൻ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

Read Also: ലോക്ക്ഡൗൺ ലംഘനം ആരോപിച്ച് മർദ്ദനം; കളക്‌ടറെ സസ്‌പെൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE